കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് റെക്കോർഡ് ലാഭം. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ലാഭമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷം 521.50 കോടി രൂപയുടെ പ്രവർത്തന ലാഭവും, 267.17 കോടി രൂപയുടെ അറ്റാദായവും കമ്പനി നേടിയിട്ടുണ്ട്. കോവിഡ് മഹാമാരി നിലനിൽക്കുന്ന 2020-21 കാലയളവിൽ 85.10 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. എന്നാൽ, കോവിഡ് വിട്ടകന്നതോടെ പ്രവർത്തന രംഗത്ത് മികച്ച പ്രകടനമാണ് സിയാൽ കാഴ്ചവെച്ചത്.
കോവിഡിന് ശേഷം കമ്പനി മുന്നോട്ടുവച്ച പ്രവർത്തന പുനക്രമീകരണങ്ങളുടെ ഫലമായി 2021-22 സാമ്പത്തിക വർഷം 22.45 കോടി രൂപയുടെ ലാഭം നേടിയിരുന്നു. 2022-23 കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 770.90 കോടി രൂപയായാണ് ഉയർന്നത്. കൂടാതെ, യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമായി വർദ്ധിച്ചിട്ടുണ്ട്. ഉയർന്ന ലാഭം കൈവരിച്ചതോടെ ഇത്തവണ നിക്ഷേപകർക്ക് 35 ശതമാനമാണ് ലാഭവിഹിതം നൽകുക. രജത ജൂബിലി വർഷത്തിൽ സിയാൽ കമ്പനികളുടെ മൊത്ത വരുമാനം 1,000 കോടി രൂപയാക്കി ഉയർത്താൻ പദ്ധതിയിടുന്നുണ്ട്. ഇതിനോടൊപ്പം ടെർമിനൽ അടക്കമുള്ള 5 മെഗാ പദ്ധതികൾക്ക് സെപ്റ്റംബറിൽ തുടക്കമിടുന്നതാണ്.
Also Read: വരണ്ട തലമുടിയാണോ? പരീക്ഷിക്കാം ഈ ഹെയര്‍ പാക്കുകള്‍…
Post Your Comments