KeralaNewsBusiness

ലാഭം ഉയർന്നത് നാലിരട്ടിയിലധികം, മികച്ച നേട്ടവുമായി കെഎഫ്സി

റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയ സാഹചര്യത്തിൽ പോലും പലിശ നിരക്ക് വർദ്ധിപ്പിക്കാൻ കെഎഫ്സി തയ്യാറായിരുന്നില്ല

സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ലാഭത്തിൽ റെക്കോർഡ് വർദ്ധനവ്. ചുരുങ്ങിയ കാലയളവ് കൊണ്ട് നാലിരട്ടി ലാഭമാണ് കെഎഫ്സി നേടിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 50.19 കോടി രൂപയുടെ ലാഭമാണ് കെഎഫ്സി കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 13.20 കോടി രൂപയായിരുന്നു ലാഭം രേഖപ്പെടുത്തിയത്. ഒരു വർഷം കൊണ്ടാണ് നാലിരട്ടിയിലധികം ലാഭം നേടിയത്.

റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയ സാഹചര്യത്തിൽ പോലും പലിശ നിരക്ക് വർദ്ധിപ്പിക്കാൻ കെഎഫ്സി തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷം 6,529 കോടി രൂപയുടെ വായ്പയാണ് കെഎഫ്സി നൽകിയിരിക്കുന്നത്. അടുത്ത വർഷം 10,000 കോടി രൂപയുടെ വായ്പ നൽകാനാണ് ലക്ഷ്യമിടുന്നത്. മൊത്തം വായ്പയുടെ പകുതിയോളം സ്റ്റാർട്ടപ്പ്, ചെറുകിട സംരംഭക മേഖലയിലാണ് നൽകിയിട്ടുള്ളത്. കോവിഡിന് ശേഷം ഉണ്ടായ സാമ്പത്തിക ഉണർവും, സർക്കാറിന്റെ സംരംഭകത്വ പ്രോത്സാഹന നടപടിയുടെയും ഭാഗമായാണ് വലിയ തോതിൽ വളർച്ച കൈവരിക്കാൻ കെഎഫ്സിക്ക് സാധിച്ചത്.

Also Read: ‘മൂന്ന് ദിവസം മുൻപ് അവൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്, ആ ചോദ്യവും അവന്റെ പോക്കും, രണ്ടും ഒരുപോലെ തോന്നി’

shortlink

Related Articles

Post Your Comments

Related Articles


Back to top button