കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് കേരള ഗ്രാമീൺ ബാങ്ക്. ജനുവരിയിൽ തുടങ്ങി മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 162 ശതമാനമാണ് ഉയർന്നത്. ഇതോടെ, അറ്റാദായം 325 കോടി രൂപയായി ഉയർന്നിട്ടുണ്ട്. മുൻ വർഷം ഇതേ പാദത്തിൽ 124 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് കൈവരിച്ചിരുന്നത്. പ്രവർത്തന ലാഭം 31 ശതമാനം വർദ്ധനവോടെ 412 കോടി രൂപയിൽ നിന്നും 539 കോടി രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 11.41 ശതമാനത്തിൽ നിന്നും 13.10 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഇത്തവണ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 2.26 ശതമാനമാണ്. കൂടാതെ, മൊത്തം ബിസിനസ് 43,839 കോടി രൂപയിൽ എത്തിയിട്ടുണ്ട്. ബാങ്കിന്റെ ഉപഭോക്തൃ അടിത്തറ 97.89 ലക്ഷം രൂപയാണ്. മാർച്ച് വരെ മൊത്തം നിക്ഷേപം 21,954 കോടിയായി ഉയർന്നിട്ടുണ്ട്.
Also Read: നേന്ത്രപ്പഴം കേടുകൂടാതിരാക്കാൻ ചെയ്യേണ്ടത്
Post Your Comments