സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന് (കെഎംഎംഎൽ) കോടികളുടെ ലാഭം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷം ധാതു വേർതിരിക്കൽ വിഭാഗത്തിൽ നിന്നും 89 കോടി രൂപയുടെ റെക്കോർഡ് ലാഭമാണ് കെഎംഎംഎൽ സ്വന്തമാക്കിയിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 17.6 കോടി രൂപയുടെ ലാഭം മാത്രമാണ് ഈ വിഭാഗത്തിന് കൈവരിക്കാൻ സാധിച്ചത്. കൂടാതെ, ഇത്തവണ സില്ലിമനൈറ്റിന്റെ ഉൽപ്പാദനവും വിപണനവും വലിയ തോതിൽ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം 8,855 ടൺ സില്ലിമനൈറ്റാണ് കെഎംഎംഎൽ ഉൽപ്പാദിപ്പിച്ചത്. ഇതിൽ 8,230 ടണ്ണാണ് വിപണനം നടത്തിയത്. അലുമിനോ സിലിക്കേറ്റിന്റെ ധാതുവാണ് സില്ലിമനൈറ്റ്. പ്രധാനമായും അലുമിന റിഫ്രാക്ടറികളുടെ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഗ്ലാസ്, സെറാമിക്സ് എന്നിവയുടെ നിർമ്മാണത്തിലും ഇവ ഉപയോഗിക്കുന്നുണ്ട്. നിലവിൽ, കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്ലോട്ടേഷൻ’ നടപ്പാക്കിയിട്ടുണ്ട്.
Post Your Comments