KozhikodeLatest NewsKeralaNattuvarthaNews

പയ്യോളിയിലെ യുവാവിന്റെ കൊലപാതകം : മൂന്നുപേർ പൊലീസ് പിടിയിൽ

പയ്യോളി സ്വദേശികളായ അലി, ഇസ്മായിൽ, ഷൈജൽ എന്നിവരാണ് പിടിയിലായത്

കോഴിക്കോട്: പയ്യോളിയിലെ സഹദിന്റെ കൊലപാതകവുവായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരായ മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പയ്യോളി സ്വദേശികളായ അലി, ഇസ്മായിൽ, ഷൈജൽ എന്നിവരാണ് പിടിയിലായത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദ് ആണ് മരിച്ചത്.

Read Also : ബോം​ബെറി​ഞ്ഞു ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഭ​ർ​ത്താ​വി​ന് 15 വ​ർ​ഷം ക​ഠി​ന​ത​ട​വ്

ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. പയ്യോളി ഹൈസ്കൂളിന് സമീപത്തെ തട്ടുകടയിൽ വെച്ചാണ് കൊലപാതകം നടന്നത്. മർദ്ദനമേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ യുവാവിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button