ThiruvananthapuramKeralaNattuvarthaLatest NewsNews

ബോം​ബെറി​ഞ്ഞു ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഭ​ർ​ത്താ​വി​ന് 15 വ​ർ​ഷം ക​ഠി​ന​ത​ട​വ്

വി​തു​ര ക​ല്ലാ​ർ ബി​ജു​ഭ​വ​നി​ൽ വി​ക്ര​മ​നെ​യാ​ണ് (67) കോടതി ശി​ക്ഷി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ബോം​ബെറി​ഞ്ഞ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ശ​യ​രോ​ഗി​യാ​യ ഭ​ർ​ത്താ​വി​ന് 15 വ​ർ​ഷം ക​ഠി​ന​ത​ട​വ് ശി​ക്ഷ വിധിച്ച് കോടതി. വി​തു​ര ക​ല്ലാ​ർ ബി​ജു​ഭ​വ​നി​ൽ വി​ക്ര​മ​നെ​യാ​ണ് (67) കോടതി ശി​ക്ഷി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രത്ത് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ വി​ചാ​ര​ണ ചെ​യ്യു​ന്ന ചെ​യ്യു​ന്ന സ്പെ​ഷ​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു​വാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : രാജ്യത്ത് റീട്ടെയിൽ ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിക്കാൻ അവസരം, ഈ മാസം മുതൽ പുറത്തിറക്കുമെന്ന് ആർബിഐ ഗവർണർ

2015 ജൂ​ലൈ എ​ട്ടി​നാ​ണു കേസിനാസ്പദമായ സം​ഭ​വം നടന്നത്. ഭാ​ര്യ ക​മ​ല​ത്തോ​ടു​ള്ള സം​ശ​യം കാ​ര​ണം പ്ര​തി​യാ​യ ഭ​ർ​ത്താ​വ് അ​ക​ന്നു​മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ്വ​ന്ത​മാ​യി അ​ഞ്ചു നാ​ട​ൻ ബോം​ബു​ക​ൾ നി​ർ​മി​ച്ചു ഭാ​ര്യ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ഇ​യാ​ൾ എ​ത്തി. ഭ​ർ​ത്താ​വി​നെ ക​ണ്ട ഭാ​ര്യ വീ​ട്ടി​ൽ ക​യ​റി വാ​തി​ൽ അ​ട​ച്ചു. ഈ ​സ​മ​യം കൈ​യി​ലി​രു​ന്ന ബോം​ബു​മാ​യി വാ​തി​ൽ ത​ള്ളി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യു​ടെ കൈ​യി​ലി​രു​ന്ന് ബോം​ബ് പൊ​ട്ടി വ​ല​തു കൈ​പ്പ​ത്തി നി​ശേ​ഷം ത​ക​രു​ക​യും ഭാ​ര്യ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെയ്യുകയായിരുന്നു.

പാ​ലോ​ട് പൊ​ലീ​സാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കാ​ട്ടാ​യി​ക്കോ​ണം ജെ.​കെ. അ​ജി​ത്പ്ര​സാ​ദ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button