തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കഷായത്തിൽ വിഷം ചേർത്ത് കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മ, കൊലപാതകം സംബന്ധിച്ച് ഇന്റർനെറ്റിൽ വിശദമായ പരിശോധന നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ, കൊലപാതകം നടത്തുന്നതിനുള്ള വഴികൾ സംബന്ധിച്ചല്ല ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ശേഷം പോലീസിൻ്റെ ചോദ്യം ചെയ്യൽ എങ്ങനെയൊക്കെയായിരിക്കുമെന്നും അതിൽ നിന്ന് രക്ഷനേടുന്നതിനുള്ള വഴികളും ഗൂഗിളിൽ നിന്നും വിശദമായി മനസിലാക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യം. ഷാരോണിന്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും ഒരിക്കൽ പോലും ഗ്രീഷ്മ ഒരു പതർച്ചയും പ്രകടിപ്പിച്ചില്ല. എന്നാൽ, മാതാപിതാക്കൾക്കൊപ്പവും തനിച്ചും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഗ്രീഷ്മയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഇതിന് പിന്നാലെയാണ് കുറ്റസമ്മതം നടത്തിയത്.
ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ
ഷാരോൺ രാജിൻ്റെ മരണം സംബന്ധിച്ചുള്ള പോലീസിൻ്റെ ചോദ്യങ്ങൾക്ക് വളരെ ശ്രദ്ധയോടെയായിരുന്നു ആദ്യം ഗ്രീഷ്മ മറുപടി നൽകിയത്. ഒപ്പം തൻ്റെ പെരുമാറ്റത്തിൽ ശ്രദ്ധ പുലർത്തിയെന്നും ഗ്രീഷ്മ പോലീസിനോട് വ്യക്തമാക്കി. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷക്കുപ്പി പറമ്പിൽ ഉപേക്ഷിച്ചുവെന്നും ഗ്രീഷ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മ ഒറ്റയ്ക്കല്ലെന്നും മറ്റുള്ളവരുടെ സഹായം കൂടി ഗ്രീഷ്മയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു. മകളുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നേരത്തെ ഗ്രീഷ്മയുടെ അമ്മ ഷാരോണിനെയും മാതാപിതാക്കളെയും വിളിച്ചിരുന്നു. അതുകൊണ്ടുതന്നെ, കൊലപാതകത്തിൽ ഗ്രീഷ്മയുടെ കുടുംബത്തിൻ്റെ പങ്ക് അന്വേഷണസംഘം തള്ളിക്കളയുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ മാതാപിതാക്കളെയും, അമ്മാവനെയും ബന്ധുവായ യുവതിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
Post Your Comments