തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ മരണത്തിൽ വഴിത്തിരിവായി ഗ്രീഷ്മയുടെ കുറ്റസമ്മതം. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നും ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചു. പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് ഷരോണിനോട് ഗ്രീഷ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, അത് ഷരോണ്‍ അനുസരിച്ചില്ലെന്നും ഗ്രീഷ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ മാസം 14ന് ഷരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ എത്തി. അവിടെ വച്ച് അമ്മാവന്‍ കൃഷിക്കായി സൂക്ഷിച്ചിരുന്ന തുരിശ് താന്‍ കുടിക്കുമെന്ന് ഗ്രീഷ്മ ഷരോണിനോട് പറഞ്ഞു. എന്നാല്‍, അതില്‍ നിന്നും പിന്തിരിപ്പിച്ച ഷരോണ്‍ കാര്യങ്ങള്‍ സംസാരിച്ചു. തുടര്‍ന്ന് ഷരോണ്‍ വാഷ്റൂമില്‍ പോയപ്പോള്‍ ഗ്രീഷ്മ അവിടെ താന്‍ കുടിക്കുന്ന കഷായത്തില്‍ തുരിശ് കലര്‍ത്തി.
നവോത്ഥാന കേരളത്തെ വീണ്ടെടുക്കണം: കെ സുരേന്ദ്രൻ
ഷരോണ്‍ വന്നപ്പോള്‍ ഇതാണ് താന്‍ കുടിക്കുന്ന കഷായം എന്നും, കയ്പാണെന്നും ഗ്രീഷ്മ പറഞ്ഞു. ഇതോടെ ഷരോണ്‍ അത് കുടിച്ചു. ഉടന്‍ തന്നെ ഷരോണ്‍ ചര്‍ദ്ദിച്ചു. ഷരോണ്‍ ഛർദ്ദിച്ചപ്പോൾ കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് ഗ്രീഷ്മ ഷരോണിനോട് പറഞ്ഞു. എന്നാല്‍ ആരോടും പറയേണ്ടെന്ന് ഷാരോൺ പറഞ്ഞു. താന്‍ അത് ചര്‍ദ്ദിച്ചു കളഞ്ഞുവെന്നും ഇനി പേടിക്കേണ്ടെന്നും ഷരോണ്‍ പറഞ്ഞതായി ഗ്രീഷ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
കഴിഞ്ഞ മാസം 14ന് സുഹൃത്തിനൊപ്പം ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ന്യായീകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തുടക്കത്തില്‍ പാറശാല പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. ഇതോടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു.
Post Your Comments