CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘അങ്ങനെ..അത്ഭുതം ആരംഭിക്കുന്നു.. ഗർഭിണി!: പാർവ്വതി പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പാർവ്വതി തിരുവോത്ത്. വ്യത്യസ്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയ താരം, പരസ്യമായി അഭിപ്രായങ്ങൾ തുറന്നു പറയുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ പാർവ്വതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

‘അങ്ങനെ.. അത്ഭുതം ആരംഭിക്കുന്നു’ എന്ന ടൈറ്റിലോടുകൂടി പ്രെഗ്നൻസി ടെസ്റ്ററിന്റെ ചിത്രമാണ് പാർവ്വതി പങ്കുവച്ചിരിക്കുന്നത്. ടെസ്റ്ററിൽ ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന ഡബിൾ റെഡ് ലൈനും കാണാം. പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചിത്രമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ സോഷ്യൽ മീഡിയിൽ ഇത് സംബന്ധിച്ച് ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button