
മധ്യപ്രദേശ്: ഏഴ് വർഷത്തിലധികമായി യുവതിയെ പ്രണയം നടിച്ച് ചതിച്ച യുവാവിനെതിരെ കേസ്. ലവ് ജിഹാദ് വിരുദ്ധ നിയമപ്രകാരമാണ് ഷെയ്ഖ് ജാഹിദ് എന്ന മുസ്ലീം യുവാവിനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം ആണെന്നത് മറച്ച് വെച്ച് ബ്രാഹ്മണനായിട്ടായിരുന്നു ഇയാൾ യുവതിയെ പ്രണയിച്ചത്. ഏഴ് വർഷത്തോളമാണ് യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് ശാരീരികമായി ചൂഷണം ചെയ്തത്. താൻ ബ്രാഹ്മണനാണെന്ന് പരിചയപ്പെടുത്തിയാണ് പ്രണയിച്ചതെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഇരയായ പെൺകുട്ടി പറയുന്നു.
ജാഹിദിന്റെ സഹോദരൻ സാജിദിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ ഷുജൽപൂർ പ്രദേശത്താണ് സംഭവം. ഒക്‌ടോബർ 26 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 14 വർഷം മുമ്പ് പ്രതിയെ കണ്ടിരുന്നുവെന്നും ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ആളാണെന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും യുവതി പറയുന്നു. ആദ്യ വിവാഹത്തിൽ നിന്ന് നേരത്തെ വിവാഹമോചനം നേടിയ യുവതി ഭോപ്പാലിൽ വെച്ചാണ് പ്രതിയെ ആദ്യം കണ്ടത്.
ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷം ജീവിക്കാൻ എയർടെൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. ഭോപ്പാലിലെ കരൗണ്ട് മേഖലയിലെ ഒരു ബന്ധുവിന്റെ സ്ഥലത്താണ് അവൾ താമസിച്ചിരുന്നത്. അവിടെ വെച്ച് ജാഹിദിനെ കണ്ടുമുട്ടി. ബ്രാഹ്മണനാണെന് പരിചയപ്പെടുത്തിയ ശേഷം യുവതിയുമായി അടുത്തു. വിവാഹവാഗ്ദാനം നൽകിയ ശേഷം പ്രതി യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു. 7 വർഷത്തിലേറെയായി ഇവർ തമ്മിൽ ബന്ധം തുടരുന്നു. ഇതിനിടെ യുവതി ഗർഭിണിയായി. ഇതോടെ, യുവതി തന്നെ വിവാഹം ചെയ്യണമെന്ന് ‘കാമുക’നോട് ആവശ്യപ്പെട്ടു. ഇതാണ് പ്രതിയെ കുടുക്കിയത്.
വിവാഹസമയത്ത് കോടതിയിൽ തന്റെ യഥാർത്ഥ രേഖകൾ ഹാജരാക്കിയതോടെയാണ് ഇയാളുടെ കള്ളി വെളിച്ചത്തായത്. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ ദബ്രിപുര മേഖലയിലെ മുസ്ലീം നിവാസിയാണ് താനുമായി ഇത്രയും കാലം ബന്ധം പുലർത്തിയിരുന്ന ആളെന്ന് യുവതി തിരിച്ചറിഞ്ഞു. എന്നാൽ താൻ ഗർഭിണിയായതിനാൽ യുവതി ഇതിനെ കുറിച്ച് ആദ്യമൊന്നും സംസാരിച്ചില്ല. എന്നാൽ, വിവാഹത്തിന് ശേഷവും കുട്ടിയുടെ ജനനത്തിനു ശേഷവും പ്രതി യുവതിയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. അവളുടെ ഇഷ്ടമില്ലാതെ ഇസ്‌ലാമിലേക്ക് മാറ്റാൻ ഭർത്താവും സഹോദരനും ശ്രമിച്ചു. നമസ്‌കരിക്കാനും മാംസം കഴിക്കാനും അയാൾ അവളെ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ അയാൾ അവളെ ക്രൂരമായി മർദ്ദിക്കുക പതിവായിരുന്നു.
ഒരിക്കൽ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും ഇര പറഞ്ഞു. ‘ദൈനംദിന പീഡനം കൊണ്ട് ഞാൻ മടുത്തു. ഒരു ദിവസം, ഞാൻ എന്റെ ബാഗ് പാക്ക് ചെയ്ത് ജാഹിദിന്റെ വീട്ടിൽ നിന്ന് ഇറങ്ങി. പക്ഷേ അവൻ എന്നെ ബലമായി തിരിച്ചുകൊണ്ടുവന്നു. ഞാൻ ഓഫീസിലേക്ക് പോയതിന് ശേഷം അയാൾ മറ്റ് പെൺകുട്ടികളെ വീട്ടിൽ കൊണ്ടുവന്ന് അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങി’, യുവതി പറയുന്നു.
Post Your Comments