
മെൽബൺ: ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരായ തോൽവിക്കു പിന്നാലെ പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ ഓൾറൗണ്ടർ ഷദാബ് ഖാൻ. പാകിസ്ഥാൻ തോറ്റതിനു പിന്നാലെ പവലിയനിൽ മുട്ടുകുത്തിയിരുന്നു കരയുന്ന ഷദാബ് ഖാന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സഹതാരങ്ങളിൽ ഒരാൾ ഷദാബ് ഖാനെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മത്സരം കാണാനെത്തിയ ആരാധകനാണ് താരത്തിന്റെ വീഡിയോ പകർത്തിയത്. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ ഷദാബ് ഖാൻ 17 റൺസും 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. മത്സരത്തിൽ ആദ്യം ചെയ്ത സിംബാബ്‌വെ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യത്തിനെതിരെ ബാറ്റ് വീശിയ പാകിസ്ഥാന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനേ സാധിച്ചൊള്ളൂ.
അതേസമയം, പാകിസ്ഥാൻ നാളെ മൂന്നാം അങ്കത്തിനിറങ്ങും. നെതർലൻഡ്സാണ് എതിരാളികൾ. ഇനിയുള്ള മൂന്നു മത്സരങ്ങളിൽ ഒന്നിൽ കൂടി തോറ്റാൽ പാകിസ്ഥാന്റെ സെമി സാധ്യത പ്രതിരോധത്തിലാകും. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാലു വിക്കറ്റിനും രണ്ടാം മത്സരത്തിൽ സിംബാബ്‌വെ ഒരു റൺസിനും പാകിസ്ഥാനെ തോൽപ്പിച്ചു.
https://twitter.com/AvinashArya09/status/1585940564838518788?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1585940564838518788%7Ctwgr%5E7587f70e0ac915cf91f9edcfab688e4a5bae60db%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2022%2F10%2F29%2Ft20-world-cup-shadab-khan-on-his-knees-cries-in-pavillion-after-pakistans-loss-to-zimbabwe.html
Post Your Comments