2024 ജൂണ്‍ 29, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന ദിനം. ഇന്ത്യ ലോകം കീഴടക്കി. ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യ രണ്ടാം തവണയും മുത്തമിട്ടിരിക്കുന്നു. ബാര്‍ബഡോസിലെ ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഹിറ്റ്മാനും പിള്ളേരും കിരീടമുയര്‍ത്തിയത്.
ആദ്യം മുതൽ അവസാനം വരെ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് ആശംസകളുമായി ദേശീയ നേതാക്കൾ. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്,കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്രമന്ത്രി ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ആശംസകൾ അറിയിച്ചു.
ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ രണ്ടാമത്തെ ടി ട്വന്റി ലോകകപ്പാണിത്. 2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ധോണിയുടെ നേതൃത്വത്തിലുളള ടീമായിരുന്നു അന്ന് കിരീടം നേടിയത്.
Post Your Comments