KeralaLatest NewsNews

പോലീസ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് പി.എസ്‍.സി പരീക്ഷ മുടങ്ങിയ സംഭവം, പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും: ഡി.സി.പി 

കോഴിക്കോട്: കോഴിക്കോട് പോലീസ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് യുവാവിന് പി.എസ്‍.സി പരീക്ഷക്ക് അവസരം നഷ്ടപ്പെട്ട സംഭവത്തില്‍ വീഴ്ച ശരിവെച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍. സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡി.സി.പി വ്യക്തമാക്കി.

കഴിഞ്ഞ 22നാണ് പി.എസ്‍.സി പരീക്ഷക്ക് പോവുകയായിരുന്ന രാമനാട്ടുകര സ്വദേശി അരുണിനെ ഗതാഗത നിയമംലംഘിച്ചെന്ന പേരില്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. പരീക്ഷ എഴുതാന്‍ പോവുകയാണെന്നറിയിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുത്ത ശേഷം ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പിന്നീട് സ്റ്റേഷനിലെത്തിയപ്പോള്‍ ഗ്രേഡ് എസ്.ഐ അരുണിനെ ഉടന്‍ പോലീസ് വാഹനത്തില്‍ തന്നെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചു. പക്ഷേ, അപ്പോഴേക്കും പരീക്ഷ സമയം കഴിഞ്ഞതോടെ അരുണിന്‍റെ അവസരം നഷ്ടമാവുകയായിരുന്നു.

അരുണിന്‍റെ പരാതിയില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദിനെ ഡി.സി.പി സസ്പെന്‍റ് ചെയ്തു. വകുപ്പ് തല അന്വേഷണവും തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button