മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ കലാശക്കൊട്ടിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയ്‌ക്കെതിരെ സെമിയില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടം ജയിച്ച ടീമിനെ നിലനിർത്തിയാണ് പാകിസ്ഥാനും ഫൈനൽ അങ്കത്തിനിറങ്ങുന്നത്.
ഫൈനലിന് മഴ ഭീഷണിയുള്ളതിനാല്‍ ആദ്യം ബൗള്‍ ചെയ്യുന്നവര്‍ക്ക് മുന്‍തൂക്കമുണ്ട്. മെല്‍ബണിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. പുറത്താകലിന്‍റെ വക്കില്‍ നിന്ന് സെമിയിലെത്തിയ പാകിസ്ഥാൻ ന്യൂസിലൻഡിനെ തകര്‍ത്താണ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ-പാക് സ്വപ്ന ഫൈനൽ എന്ന ആരാധകരുടെ ആഗ്രഹം തല്ലിക്കെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ജോസ് ബട്ട്‌ലർ(വിക്കറ്റ് കീപ്പർ/ ക്യാപ്റ്റൻ), അലക്‌സ് ഹെയ്‌ൽസ്, ഫിലിപ്പ് സാൾട്ട്, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റൺ, മൊയിൻ അലി, സാം കുറാൻ, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്.
Read Also:- രാജീവ് ഗാന്ധിയുടെ വധം ഏറെ ദുഃഖകരമെന്ന് നളിനി
പാകിസ്ഥാന്റെ പ്ലേയിംഗ് ഇലവന്‍: ബാബർ അസം(ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ(വിക്കറ്റ് കീപ്പർ), മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി.
Post Your Comments