Latest NewsIndiaNews

11 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണവും പിടിച്ചെടുത്ത് കസ്റ്റംസ്

കസ്റ്റംസിന്റെ വ്യാപക പരിശോധന, 13 കിലോയിലധികം സ്വര്‍ണവും കോടികളുടെ പണവും പിടിച്ചെടുത്തു

അമരാവതി : 11 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണവും പിടിച്ചെടുത്ത് കസ്റ്റംസ്. 13.189 കിലോഗ്രാം സ്വര്‍ണവും 4.24 കോടി രൂപയുടെ അനധികൃത പണവുമാണ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപകമായ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഏലൂര്‍, കാക്കിനട, നെല്ലൂര്‍ സുല്ലൂര്‍പേട്ട, ചിലക്കലൂരിപ്പേട്ട, വിജയവാഡ എന്നിവിടങ്ങളിലായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്. 100 ഓളം ഉദ്യോഗസ്ഥര്‍ 20 സംഘങ്ങളായാണ് പരിശോധനയില്‍ പങ്കുചേര്‍ന്നത്.

Read Also: പ്രീമിയര്‍ ലീഗില്‍ മത്സരം പൂര്‍ത്തിയാവും ഗ്രൗണ്ട് വിട്ട റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

വിജയവാഡ വഴി കടന്നുപോകുന്ന ബസുകളിലും, ട്രെയിനുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ചെന്നൈയില്‍ നിന്ന് സുല്ലൂര്‍പേട്ടയിലേക്ക് വരികയായിരുന്ന ഒരാളില്‍ നിന്നാണ് അഞ്ച് കിലോ സ്വര്‍ണം പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button