Latest NewsFootballNewsSports

പ്രീമിയര്‍ ലീഗില്‍ മത്സരം പൂര്‍ത്തിയാവും മുമ്പ് ഗ്രൗണ്ട് വിട്ട റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരം പൂര്‍ത്തിയാവും മുമ്പ് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുമായി യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. ഇന്ന് ചെല്‍സിക്കെതിരായ മത്സരത്തിനുള്ള ടീമില്‍ നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് പോകുന്ന സംഘത്തില്‍ റൊണാള്‍ഡോ ഉണ്ടാവില്ലെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ റൊണാള്‍ഡോ ജനുവരിയില്‍ യുണൈറ്റഡ് വിടുമെന്ന അഭ്യുഹങ്ങള്‍ ശക്തമായി.

ഇതിനിടെ താരത്തിനെതിരായ വിമര്‍ശനം ശക്തമാവുന്നു. പ്രതിഷേധ സൂചകമായിട്ടാണ് താരം ഗ്രൗണ്ട് വിട്ടത്. മത്സരം ഇഞ്ചുറി ടൈമിലൈക്ക് കടന്നിട്ടും കോച്ച് എറിക് ടെന്‍ ഹാഗ് കളിക്കാന്‍ അവസരം നല്‍കാതിരുന്നതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടുപോയത്. പ്രീ സീസണ്‍ പരിശീലനത്തില്‍ നിന്നും സന്നാഹ മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നതിനാല്‍ റൊണാള്‍ഡോയെ മിക്ക മത്സരങ്ങളിലും കോച്ച് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താറില്ല.

Read Also:- മാമ്പഴം മാത്രമല്ല, സ്വർണ്ണവും മോഷ്ടിക്കും: സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ

ഈ സീസണില്‍ രണ്ടുഗോള്‍ മാത്രമേ റൊണാള്‍ഡോയ്ക്ക് നേടാനായിട്ടുള്ളൂ. ഇതിന്റെ തുടര്‍ച്ചയായാണ് ടോട്ടനത്തിനെതിരായ മത്സരം പൂര്‍ത്തിയാവും മുമ്പ് ഗ്രൗണ്ട് വിട്ടത്. സീസണില്‍ രണ്ടാം തവണയാണ് റൊണാള്‍ഡോ ഇങ്ങനെ ഇറങ്ങിപ്പോകുന്നത്. താരത്തിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് നേരത്തെ ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നു. റൊണാള്‍ഡോയുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുണൈറ്റഡിന്റെ മുന്‍താരമായ പീറ്റര്‍ ഷ്‌മൈക്കേല്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button