ഡല്‍ഹി: അന്താരാഷ്ട്ര വ്യോമാതിര്‍ത്തി ലംഘിക്കുന്ന പാകിസ്ഥാൻ ഡ്രോണുകളെ കണ്ടെത്താന്‍ ആയിരം നിരീക്ഷണ കോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പാക് ഡ്രോണുകള്‍ നിരന്തരമായി വ്യോമാതിര്‍ത്തി ലംഘിച്ച് പറക്കുന്നതിനെത്തുടര്‍ന്നാണ് സൈന്യം ഇക്കാര്യം ആവശ്യപ്പെട്ടത്.
നിരീക്ഷണ കോപ്റ്ററുകള്‍ക്കു പുറമേ, രാത്രിയും പകലും ഒരുപോലെ കൃത്യമായി നിരീക്ഷണം നടത്തുന്നതിനായി പൈലറ്റില്ലാതെ പറത്താവുന്ന 80 ചെറുവിമാനങ്ങളും സൈന്യം അടിയന്തരമായി വാങ്ങുന്നുണ്ട്. ഇതിനുവേണ്ടി പ്രതിരോധ മന്ത്രാലയം ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
പാക് ഡ്രോണുകള്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്ന സംഭവങ്ങള്‍ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെത്തുടർന്നാണ് സൈന്യത്തിന്റെ നടപടി. ഈ വര്‍ഷം മാത്രം 13 പാക് ഡ്രോണുകൾ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വെടിവെച്ചിട്ടിരുന്നു.
Post Your Comments