Latest NewsUAENewsInternationalGulf

മരുന്നും ഭക്ഷണവും വീട്ടിൽ എത്തിക്കാം: ഡ്രോൺ സർവ്വീസുമായി അബുദാബി

അബുദാബി: മരുന്നും ഭക്ഷണവും വീട്ടിൽ എത്തിക്കാൻ ഡ്രോൺ സർവ്വീസുമായി അബുദാബി. മരുന്നും ഭക്ഷണവും അത്യാവശ്യ രേഖകളും വീട്ടിലെത്തിക്കാനാണ് അബുദാബിയിൽ ഡ്രോൺ സർവ്വീസ് ആരംഭിക്കുന്നത്. പരീക്ഷണാർത്ഥം ചില പ്രദേശങ്ങളിൽ ഹ്രസ്വദൂര സേവനമാണ് ഇപ്പോൾ നടത്തുന്നത്. പിന്നീട് കൂടുതൽ മേഖലകളിലേക്കു ഡ്രോൺ സേവനം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും: ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിൻ

എഡി പോർട്ട് ഗ്രൂപ്പ്, എമിറേറ്റ്‌സ് പോസ്റ്റ്, സ്‌കൈഗോ എന്നിവയുടെ ഡിജിറ്റൽ വിഭാഗമായ മക്ത ഗേറ്റ്‌വേയുടെ പാഴ്‌സലുകളും രേഖകളും ദൂരദിക്കുകളിലേക്കു കൊണ്ടുപോകാനും ഡ്രോണുകളുടെ സഹായം തേടുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഓൺലൈൻ ട്രാക്കിങിലൂടെ ഡ്രോണിന്റെ സഞ്ചാരപാതയും വേഗവും നിരീക്ഷിക്കാൻ കഴിയും. 2023 ൽ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ആരംഭിക്കാനാണ് അബുദാബി ലക്ഷ്യമിടുന്നത്.

വേഗത്തിൽ സാധനങ്ങൾ എത്തിക്കാനുള്ള ഏറ്റവും ലളിതമായ മാർഗത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അബുദാബി പോർട്ട് ഗ്രൂപ്പിലെ ഡിജിറ്റൽ ക്ലസ്റ്റർ ചീഫ് എക്‌സിക്യൂട്ടീവ് നൂറ അൽ ദാഹിരി കൂട്ടിച്ചേർത്തു.

Read Also: രാത്രിയില്‍ പുറത്തിറങ്ങാന്‍ ഭയം, സമീപവീടുകളിലുള്ളവര്‍ ബന്ധുവീടുകളിലേയ്ക്ക് താമസം മാറ്റി, വീടുകള്‍ക്ക് പൊലീസ് കാവല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button