അബുദാബി : വാക്‌സിനും മെഡിക്കല്‍ ഉപകരണങ്ങളും വേഗത്തിൽ എത്തിക്കാൻ ഡ്രോൺ സംവിധാനവുമായി അബുദാബി. ഇതിനായി 2022ല്‍ അബുദാബിയില്‍ 40 സ്റ്റേഷനുകള്‍ സജ്ജമാക്കും. ഡ്രോണുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കാനാണ് പദ്ധതിയെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
സ്‌കൈഗൊ, മറ്റേണനറ്റ്, ജനറല്‍ സിവില്‍ ഏവിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലന ഘട്ടം ഇതിനകം പൂര്‍ത്തിയാക്കി. രണ്ടാംഘട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അടിയന്തര ഘട്ടങ്ങളില്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കാനും രക്ത സാംപിളുകള്‍ വേഗത്തില്‍ ലാബില്‍ എത്തിച്ച് പരിശോധിക്കാനും ഇതുവഴി സാധിക്കുമെന്ന് ആരോഗ്യവിഭാഗം ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് പറഞ്ഞു.
Post Your Comments