Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

വ്യോമപാത നിഷേധിച്ചു, യുകെയ്ക്ക് റഷ്യയുടെ തിരിച്ചടി : കണക്ഷൻ ഫ്ളൈറ്റുകൾ പോലും ഇറങ്ങാൻ അനുവദിക്കില്ല

മോസ്‌കോ: റഷ്യൻ വ്യോമപാതയിൽ യുകെ ഫ്ലൈറ്റ്റ്റുകൾക്ക് പ്രവേശനം നിഷേധിച്ച് റഷ്യ. ബ്രിട്ടീഷ് ഫ്ലൈറ്റുകൾ റഷ്യൻ എയർ സ്പേസിൽ പ്രവേശിക്കുന്നത് ക്രെംലിൻ നിരോധിച്ചു. വിമാന ഏജൻസിയായ റോസവിയാറ്റ്സിയ, ഔദ്യോഗികമായി വെള്ളിയാഴ്ച മുതൽ നിരോധനം നിലവിൽ വന്നതായി പ്രഖ്യാപിച്ചു.

റഷ്യൻ വിമാനങ്ങൾ ബ്രിട്ടീഷ് വ്യോമപാതയിൽ പ്രവേശിക്കുന്നത് വ്യാഴാഴ്ച മുതൽ ബ്രിട്ടൻ നിരോധിച്ചിരുന്നു. റഷ്യൻ ദേശീയ വിമാനക്കമ്പനിയായ എയറോഫ്ലോട്ടിന്റെ വിമാനങ്ങൾക്കാണ് വിലക്ക്. ഉക്രൈൻ പിടിച്ചടക്കിയ റഷ്യയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ബ്രിട്ടൻ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

ബ്രിട്ടനെ അനുനയിപ്പിക്കാനും പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കാനും റഷ്യ ശ്രമിച്ചെങ്കിലും ബ്രിട്ടൻ വഴങ്ങിയില്ല. അതിന് ഓർക്കാപ്പുറത്തുള്ള തിരിച്ചടിയായാണ് ബ്രിട്ടീഷ് വിമാനങ്ങൾക്ക് റഷ്യൻ വ്യോമപാതയിലേക്ക് പ്രവേശനം നിഷേധിച്ചത്. ദീർഘദൂര സർവീസ് നടത്തുന്ന കണക്ഷൻ ഫ്ലൈറ്റുകൾ ഇടയ്ക്ക് ഇറങ്ങാൻ റഷ്യൻ എയർസ്‌പേസ് ഉപയോഗിക്കുന്നത് പോലും തടഞ്ഞു കൊണ്ടാണ് പുടിൻ ഭരണകൂടം ഉത്തരവിറക്കിയിരിക്കുന്നത്.

‘ഭരണകൂടങ്ങൾ തമ്മിലുള്ള വ്യോമപാതാ നിയമപ്രകാരമാണ് ഞങ്ങളീ നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നത്. സൗഹൃദപരമല്ലാത്ത നീക്കങ്ങൾ യുകെയുടെ ഭാഗത്തു നിന്നുമുണ്ടായതിന്റെ വെളിച്ചത്തിൽ ഈ നീക്കത്തിന് സാധുതയുണ്ട്’ ക്രെംലിൻ ഔദ്യോഗിക പ്രഖ്യാപനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button