ErnakulamLatest NewsKeralaNattuvarthaNews

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെതെന്ന പേരില്‍ ചിത്രം പ്രചരിപ്പിച്ചു: പരാതിയുമായി യുവനടി

കൊച്ചി: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി രംഗത്ത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെതെന്ന പേരിൽ, തന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നാണ് യുവനടിയുടെ പരാതി.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നടി പരാതി നല്‍കി.
നടിയുടെ പരാതിയിൽ പാലാരിവട്ടം പോലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചു. വ്യാജപ്രചാരണം നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലാണെന്നും ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button