Latest NewsNewsIndiaInternational

ഡ്രോൺ വഴി തീവ്രവാദികളെ ഇന്ത്യയിലേക്ക് അയയ്ക്കാൻ ലഷ്‌കർ-ഇ-തൊയ്ബയുടെ പരീക്ഷണം; വീഡിയോ

ലാഹോർ: 70 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകൾ വഹിക്കാൻ കഴിയുന്ന ഡ്രോണുകൾ വഴി ഭീകരരെ ഇന്ത്യൻ പ്രദേശത്തേക്ക് ഇറക്കാനുള്ള കഴിവ് ലഷ്‌കർ-ഇ-തൊയ്ബ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഒരു ലഷ്‌കർ പരിശീലന ക്യാമ്പിനുള്ളിൽ ചിത്രീകരിച്ച വീഡിയോ ആണ് എക്‌സിൽ വൈറലാകുന്നത്. ഒരു മനുഷ്യനെ വഹിക്കാനുള്ള ഡ്രോണുകളുടെ കഴിവ് തീവ്രവാദികൾ പരീക്ഷിക്കുന്നത് വീഡിയോയിൽ കാണാം. ഡ്രോൺ വഴി തീവ്രവാദികളെ ഇന്ത്യയിലേക്ക് അയക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും അതിർത്തിയിൽ തീവ്രവാദികളെ ഇറക്കിവിടാനാണ് പദ്ധതിയെന്നാണ് സൂചന.

കഴിഞ്ഞ മാസം ഇത്തരമൊരു ഡ്രോൺ ഉപയോഗിച്ച് ഒരു ഭീകരനെ പഞ്ചാബിലേക്ക് ഇറക്കിയതായി രഹസ്യാന്വേഷണ വിഭാഗത്തിലെ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളും മയക്കുമരുന്ന് കടത്തുകാരും ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും നാർക്കോ ചരക്കുകളും ഇന്ത്യൻ പ്രദേശത്തേക്ക് എത്തിക്കുന്നുണ്ട്. പ്രധാനമായും പഞ്ചാബിലും ജമ്മു കശ്മീരിലും ആണിത് നടക്കുന്നത്. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും അതിർത്തികളിൽ നടത്തിയ കർശനമായ പരിശോധനയ്ക്കിടെ റോഡ് വഴി മയക്കുമരുന്ന് പഞ്ചാബിലേക്ക് കടത്താൻ ഉദ്ദേശിച്ചിരുന്ന ചരക്കുകൾ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ന്യൂസ് 18 ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നാല് സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തിയ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ലഷ്‌കറെ തൊയ്ബ ഭീകരരെ നിർവീര്യമാക്കാനുള്ള ഓപ്പറേഷൻ നടക്കുന്ന സമയത്താണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രണ്ട് ലഷ്‌കർ ഭീകരരെ വളഞ്ഞതായി പോലീസ് അറിയിച്ചു. നാല് സുരക്ഷാ സേനാംഗങ്ങൾ – കേണൽ മൻപ്രീത് സിംഗ്, 19 രാഷ്ട്രീയ റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസർ മേജർ ആശിഷ് ധോഞ്ചക്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹുമയൂൺ ഭട്ട്, ഒരു സൈനികൻ എന്നിവർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ജമ്മുവിൽ വ്യാഴാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാക് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button