KeralaNewsTechnology

സാറ്റലൈറ്റ് വഴി ഇന്റർനെറ്റ്, ഇന്ത്യയിൽ പുതിയ നീക്കങ്ങളുമായി ഇലോൺ മസ്ക്

സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് നൽകുന്ന പദ്ധതിക്ക് സ്റ്റാർലിങ്ക് എന്നാണ് പേര് നൽകിയിരിക്കുന്നത്

ഇന്ത്യയിൽ 5ജി സേവനം ആരംഭിച്ചതോടെ ഡിജിറ്റൽ രംഗത്ത് പുതിയ മാറ്റങ്ങൾ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് നൽകാനുള്ള പദ്ധതിക്കാണ് രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി ലൈസൻസിനുള്ള അനുമതി തേടിയിരിക്കുകയാണ് സ്പേസ്എക്സ് കമ്പനി. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയാണ് സ്പേസ്എക്സ്. സാറ്റലൈറ്റ് മുഖാന്തരം ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നതോടെ പുതിയ നേട്ടങ്ങളാണ് കൈവരിക്കാൻ സാധിക്കുക.

സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് നൽകുന്ന പദ്ധതിക്ക് സ്റ്റാർലിങ്ക് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കാൻ ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് സർവീസസ് (ജിഎംപിസിഎസ്) എന്ന ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് ലഭിക്കുന്നതിനായാണ് സ്പേസ്എക്സ് അപേക്ഷ സമർപ്പിച്ചത്. മുൻപ് അപേക്ഷ നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു.

Also Read: കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണ്ണക്കടത്ത് സംഘം ആക്രമിച്ചു

നിലവിൽ, ജിഎംപിസിഎസ് ലൈസൻസ് ഭാരതി ഗ്രൂപ്പിന്റെ വൺ വെബ്, റിലയൻസ് ജിയോ എന്നീ കമ്പനികൾക്കാണ് ഉള്ളത്. ഈ ലൈസൻസ് ലഭിച്ചാൽ മാത്രമാണ് ബഹിരാകാശ വകുപ്പിൽ നിന്നുള്ള അനുമതിക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. അതിനുശേഷം സ്പെക്ട്രം വാങ്ങാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button