Latest NewsNewsInternational

‘വി വാണ്ടഡ് ട്രംപ്’: മസ്‌കിന് പിന്നാലെ നാസി സല്യൂട്ടുമായി ട്രംപിന്റെ വിശ്വസ്തന്‍

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന് പിന്നാലെ നാസി സല്യൂട്ടുമായി ഡോണള്‍ഡ് ട്രംപിന്റെ അടുപ്പക്കാരനും വൈറ്റ്ഹൗസിലെ മുന്‍ ചീഫ് സ്ട്രാറ്റജിസ്റ്റുമായ സ്റ്റീവ് ബാനന്‍. വ്യാഴാഴ്ച കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിന്റെ സമാപനത്തോട് അനുബന്ധിച്ച് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് വിവാദ നാസി സല്യൂട്ട് സ്റ്റീവ് ബാനന്‍ നടത്തിയത്.
ഇതിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. റിപ്പബ്ലിക് പാര്‍ട്ടിക്ക് അകത്ത് തീവ്ര വലതുപക്ഷ സ്വാധീനം എത്രത്തോളം ഉണ്ട് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇതെന്ന വിമര്‍ശനവും ശക്തമായി ഉയര്‍ത്തപ്പെടുന്നുണ്ട്. ചര്‍ച്ചകളും വാക്‌പോരുകളും കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ ഏറ്റുമുട്ടുകയാണ്.

Read Also: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില: പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ഡോക്ടര്‍മാര്‍

‘അമേരിക്കയുടെ ഭാവി വീണ്ടും മഹത്തരമാക്കുക ഡോണള്‍ഡ് ട്രംപ് ആണ്. ഒരു രാജ്യത്തിന്റെ ചരിത്രത്തില്‍ ഒറ്റയൊരിക്കല്‍ മാത്രമേ ട്രംപിനെ പോലെ ഒരാള്‍ ഉണ്ടാവുകയുള്ളൂ. വി വാണ്ട് ട്രംപ്. വി വാണ്ട് ട്രംപ്’- എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റീവ് ബാനന്‍ നാസി സല്യൂട്ട് നടത്തിയത്.

സമാനമായ രീതിയില്‍ നാസി സല്യൂട്ട് നടത്തിയതിന് ആണ് ജനുവരിയില്‍ വ്യവസായ പ്രമുഖനും ഡോണള്‍ഡ് ട്രംപ് അനുയായികളില്‍ പ്രധാനിയുമായ ഇലോണ്‍ മസ്‌ക് കടുത്ത വിമര്‍ശനം നേരിട്ടത്. എന്നാല്‍ താന്‍ നടത്തിയത് നാസി സല്യൂട്ട് അല്ലെന്നു പറയാന്‍ അദ്ദേഹം സ്വീകരിച്ച വഴി – എല്ലാവരും ഹിറ്റ്‌ലറിനെ പോലെ ആക്രമിക്കുന്നു എന്ന പ്രതികരണമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button