കൊച്ചി: യുവതാരം പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് ‘കാളിയന്‍’. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് പുറത്തു വരുന്ന ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഒരു ഇതിഹാസ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.
ഇപ്പോള്‍ ഇതാ കാളിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതായും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ അറിയിച്ചിരുന്നു.
ഇലന്തൂര്‍ നരബലിക്കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിവരങ്ങള്‍ പുറത്ത്
1700കളിലെ വേണാട്ടിലെ ഉഗ്ര പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്. വേണാട് പടനായകന്‍ ഇരവിക്കുട്ടി പിള്ളയുടെ യോദ്ധാവും വിശ്വസ്തനുമായിരുന്ന കാളിയന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കേരളത്തിലെ തെക്കന്‍ നാടോടി കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ എസ് മഹേഷാണ്. രാജീവ് ഗോവിന്ദനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
Post Your Comments