
എംപുരാൻ വിവാദങ്ങൾ സജീവമായി നിൽക്കുമ്പോൾ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ രംഗത്ത്. എംപുരാന്റെ ആഗോള കളക്ഷൻ 200 കോടിയിലെത്തിയെന്ന പോസ്റ്റർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ് സുപ്രിയ പിന്തുണ അറിയിച്ചിരിക്കുന്നത്.
പൃഥ്വിരാജ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തെ പരാമർശിച്ചു കൊണ്ട് സുപ്രിയ എഴുതിയിരിക്കുന്നത്. പൃഥ്വിയെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നും അവർ കുറിച്ചു. പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
Post Your Comments