ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainment

കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലായ സുകുമാരക്കുറുപ്പിനെ നിറം പിടിപ്പിക്കുകയാണ് ‘കുറുപ്പ്’: സനല്‍ കുമാര്‍ ശശിധരന്‍

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലായ സുകുമാരക്കുറുപ്പിനെ നിറം പിടിപ്പിക്കുകയാണ് ‘കുറുപ്പ്’ എന്ന ചിത്രം ചെയ്തതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മലയാള സിനിമ വീണ്ടും വീണ്ടും സുകുമാരക്കുറുപ്പിലേയ്ക്ക് തിരിഞ്ഞ് നോക്കുന്നതും അയാളില്‍ ഹീറോയിസവും ആത്മീയ പരിവേഷവും കണ്ടെത്താന്‍ ശ്രമിക്കുന്നതും എന്താണെന്ന് ചിന്തിച്ചിട്ടുണ്ടെന്നും സമൂഹം എന്ത് ചിന്തിക്കുന്നുവോ അത് തന്നെയാണ് സിനിമയിലും കാണുന്നതെന്നും സനല്‍ കുമാര്‍ ശശിധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

രണ്ടു ദിവസം മുമ്പ് ‘കുറുപ്പ്’ എന്ന സിനിമ കണ്ടു. എണ്‍പതുക്കളുടെ മധ്യത്തോടെ പിടികിട്ടാപ്പുള്ളിയായി, മലയാളമനസിന്റെ ആഴമറിയാത്ത ഉള്ളറകളിലേക്ക് അലിഞ്ഞു ചേര്‍ന്ന, കേരളം കണ്ട ആദ്യത്തെ അംഗീകൃത മാനിപ്പുലേറ്റര്‍ ആയ സുകുമാരക്കുറുപിനെ നിറം പിടിപ്പിക്കുന്ന സിനിമ. ഈ സിനിമയുടെ മെറിറ്റിനെ കുറിച്ചല്ല ഈ കുറിപ്പ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറും സുകുമാരക്കുറുപ്പിന്റെ ഉള്ളിലേക്ക് ടോര്‍ച്ചടിക്കുന്ന ഒരു സിനിമയെടുത്തിട്ടുണ്ട്. ‘പിന്നെയും’ എന്നാണ് പേര്. ‘കുറുപ്പ്’ സുകുമാരക്കുറുപ്പിന് ഹീറോയിസം നല്‍കുമ്പോള്‍ ‘പിന്നെയും’ അയാളെ ആത്മീയ വെളിച്ചത്തില്‍ വൈക്കോലിട്ട് കത്തിക്കുന്നു.

ഇഷ്‌ടപ്പെട്ടയാളെ വിവാഹം കഴിച്ച മകളെ പയ്യൻ്റെ വീട് തകർത്ത് തട്ടിക്കൊണ്ട് പോയി മാതാപിതാക്കൾ

നിഷ്‌കളങ്കനായ ഒരു വഴിപോക്കനെ ചതിച്ചു കൊന്ന്, പെട്രോളോഴിച്ച് കത്തിച്ച ശേഷം മരിച്ചത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച കുല്‍സിത ബുദ്ധിയെ എന്തുകൊണ്ടാവും മലയാള സിനിമ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കുന്നതും ഒരു ക്രിമിനല്‍ മാനിപ്പുലേറ്റര്‍ എന്നതിനപ്പുറം അയാളില്‍ ഹീറോയിസവും ആത്മീയ പരിവേഷവും കണ്ടെത്താന്‍ ശ്രമിക്കുന്നതും എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. സിനിമ എന്നത് സമൂഹത്തിന്റെ കിടക്കയില്‍ പുളയ്ക്കുന്ന രതി തന്നെയാകയാല്‍ സമൂഹം എന്ത് ചിന്തിക്കുന്നുവോ അത് തന്നെയാണ് സിനിമയിലും കാണുന്നത്.

സിനിമയിലുള്ള സിഗരറ്റിനെയും മദ്യത്തെയും വയലന്‍സിനെയും നിയമപരമായ വാണിംഗ് മെസേജുകള്‍ കൊണ്ട് തടയാന്‍ ശ്രമിച്ചിട്ടും അതിനെയൊന്നും സമൂഹത്തില്‍ ഇല്ലാതാക്കാന്‍ കഴിയാത്തതിന് കാരണം അതൊക്കെ സിനിമയില്‍ വരുന്നത് സമൂഹത്തില്‍ നിന്നായത് കൊണ്ടാണ്. സുകുമാരക്കുറുപ്പ് എന്ന മാനിപ്പുലേറ്ററിനോടുള്ള ആഭിമുഖ്യം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും സിനിമയില്‍ തെളിയുന്നത് എത്രമാത്രം ആഴത്തില്‍ അയാള്‍ നമ്മുടെ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ സൂചനയാണ്. സൂക്ഷിച്ചു നോക്കിയാല്‍ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ നവോത്ഥാന കേരളത്തിന്റെ രാഷ്ട്രീയത്തെയും അതുവഴി അധികാരവഴികളെയും നയിച്ചത് മാനിപ്പുലേഷന്‍ തന്നെയാണ് എന്ന് കാണാം.

മത്സ്യം ഇറക്കുന്നതിനിടെ ഹാർബറിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ISRO ചാരക്കേസ് മുതല്‍ സോളാര്‍ സരിതക്കേസ് വരെയുള്ള മാനിപ്പുലേഷനുകളാണ് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിസ്ഥിതികളെ ഇന്നത്തെ നിലയിലെത്തിച്ചത്. വളരെ സൂക്ഷ്മതയോടെ അണിയിച്ചൊരുക്കിയ കെട്ടുകഥകള്‍ കൊണ്ട് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും (ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഓര്‍ക്കുന്നു) അപമാനവീകരിച്ചുകൊണ്ടാണ് കേരളത്തെ ഇങ്ങനെ ആക്കിത്തീര്‍ത്തത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് മുങ്ങിയത് കേരളത്തിന്റെ മനസാക്ഷിയിലേക്ക് തന്നെയാണെന്ന് എനിക്ക് തോന്നിപ്പോവുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button