
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽ വള്ളത്തിൽ നിന്ന് മത്സ്യം ഇറക്കുന്നതിനിടയിൽ മത്സ്യത്തൊഴിലാളിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം. മലപ്പുറം താനൂർ ഒട്ടുംപുറം സ്വദേശി കുഞ്ഞിൻപുരക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹനീഫ (49) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. താനൂരിൽ നിന്ന് മത്സ്യ ബന്ധനത്തിന് ബിസ്മില്ല എന്ന വള്ളത്തിൽ എത്തിയതാണ്. തുടർന്ന്, മത്സ്യം പിടിച്ച് ഏങ്ങണ്ടിയൂർ ഹാർബറിലെത്തി. മത്സ്യം ഇറക്കുന്നതിനിടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്.
Read Also : ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനും മത്തി
ഉടൻ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കബറടക്കി. താനൂർ സ്വദേശികളായ 20 മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മയിലുള്ളതാണ് ബിസ്മില്ല വള്ളം. ഭാര്യ: ബീവിജ. മാതാവ്: ഇമ്പിച്ചുമ്മ. മക്കൾ: ഭാനു മോൾ, ഷെറി മോൾ, ഹിബ മോൾ.
Post Your Comments