PalakkadKeralaNattuvarthaLatest NewsNews

ദേഹോപദ്രവവും മോഷണവും : പ്രതിക്ക് ഏഴുവർഷം കഠിനതടവ്

ത​മി​ഴ്​​നാ​ട്​ മ​ധു​ര പു​ത്ത​ൻ​പെ​ട്ടി ഗ​ഞ്ചി​റ​ത്തെ​രു​വ്​ രാ​ജ​മ​ണി​യെ (43)യെ ആണ് കോടതി ശിക്ഷിച്ചത്

പാ​ല​ക്കാ​ട്​: റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും പ​ണ​മ​ട​ങ്ങി​യ പ​ഴ്​​സും വാ​ച്ചും പി​ടി​ച്ചു​പ​റി​ക്കു​ക​യും ചെ​യ്​​ത കേ​സി​ലെ പ്രതിക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ത​മി​ഴ്​​നാ​ട്​ മ​ധു​ര പു​ത്ത​ൻ​പെ​ട്ടി ഗ​ഞ്ചി​റ​ത്തെ​രു​വ്​ രാ​ജ​മ​ണി​യെ (43)യെ ആണ് കോടതി ശിക്ഷിച്ചത്.

പാ​ല​ക്കാ​ട്​ പ്രി​ൻ​സി​പ്പ​ൽ സ​ബ്​​ജ​ഡ്​​ജി അ​ൻ​യാ​സ്​ ത​യ്യി​ൽ ആണ് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 1000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ വിധിച്ചത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി ഒ​രു​മാ​സം​കൂ​ടി അ​ധി​കം ക​ഠി​ന​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം.

Read Also : ഡൽഹി കലാപം: ഐബി ഓഫീസർ അങ്കിത് ശർമ കൊലക്കേസ് പ്രതി മുൻതാജിം  2 വർഷത്തിന് ശേഷം തെലങ്കാനയിൽ അറസ്റ്റിലായി

റെ​യി​ൽ​വേ സീ​നി​യ​ർ ടെ​ക്​​നീ​ഷ്യ​നാ​യ, അ​ക​ത്തേ​ത്ത​റ ഗി​രി​ന​ഗ​ർ മു​ര​ളി കൃ​ഷ്ണ നി​വാ​സി​ൽ മു​ര​ളി ഭ​ട്ടാ​ചാ​ർ​ജി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ഇ​യാ​ളു​ടെ പ​ണം പി​ടി​ച്ചു​പ​റി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ്​ വി​ധി.

2021 ജ​നു​വ​രി മൂ​ന്നി​ന്​ പു​ല​ർ​ച്ച 5.30-ന്​ ​പാ​ല​ക്കാ​ട്​ ടൗ​ൺ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലാ​ണ്​ സം​ഭ​വം. ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ്​​ഫോ​മി​ൽ നി​ർ​ത്തി​യി​ട്ട തൃ​ച്ചി എ​ക്സ്​​പ്ര​സി​ന്​ സ​മീ​പം ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്ന മു​ര​ളി​യെ ഇ​യാ​ൾ ത​ള്ളു​ക​യും പ​ഴ്​​സും പ​ണ​വും പി​ടി​ച്ചു​പ​റി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട്​ റെ​യി​ൽ​വേ പൊ​ലീ​സാ​ണ്​ കേ​സന്വേഷണം നടത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button