പാലക്കാട്: റെയിൽവേ ജീവനക്കാരനെ ദേഹോപദ്രവം ഏൽപിക്കുകയും പണമടങ്ങിയ പഴ്സും വാച്ചും പിടിച്ചുപറിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് മധുര പുത്തൻപെട്ടി ഗഞ്ചിറത്തെരുവ് രാജമണിയെ (43)യെ ആണ് കോടതി ശിക്ഷിച്ചത്.
പാലക്കാട് പ്രിൻസിപ്പൽ സബ്ജഡ്ജി അൻയാസ് തയ്യിൽ ആണ് ഏഴുവർഷം കഠിനതടവിനും 1000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരുമാസംകൂടി അധികം കഠിനതടവ് അനുഭവിക്കണം.
Read Also : ഡൽഹി കലാപം: ഐബി ഓഫീസർ അങ്കിത് ശർമ കൊലക്കേസ് പ്രതി മുൻതാജിം 2 വർഷത്തിന് ശേഷം തെലങ്കാനയിൽ അറസ്റ്റിലായി
റെയിൽവേ സീനിയർ ടെക്നീഷ്യനായ, അകത്തേത്തറ ഗിരിനഗർ മുരളി കൃഷ്ണ നിവാസിൽ മുരളി ഭട്ടാചാർജിയെ ദേഹോപദ്രവം ഏൽപിക്കുകയും ഇയാളുടെ പണം പിടിച്ചുപറിക്കുകയും ചെയ്ത കേസിലാണ് വിധി.
2021 ജനുവരി മൂന്നിന് പുലർച്ച 5.30-ന് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട തൃച്ചി എക്സ്പ്രസിന് സമീപം ഡ്യൂട്ടി ചെയ്യുകയായിരുന്ന മുരളിയെ ഇയാൾ തള്ളുകയും പഴ്സും പണവും പിടിച്ചുപറിക്കുകയും ചെയ്യുകയായിരുന്നു. പാലക്കാട് റെയിൽവേ പൊലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments