Latest NewsKeralaNews

സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റു ബസുകളിലും നിയമലംഘനങ്ങളെന്നു മോട്ടര്‍ വാഹന വകുപ്പ്

അനധികൃത രൂപമാറ്റം, സ്പീഡ് ഗവര്‍ണറിലെ കൃത്രിമം, അനധികൃതമായി ഹോണ്‍, ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഘടിപ്പിക്കല്‍ എന്നീ ക്രമക്കേടുകളാണു ഭൂരിഭാഗം ബസുകളിലും കണ്ടെത്തിയത്

കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റു ബസുകളിലും നിയമലംഘനങ്ങളെന്നു മോട്ടര്‍ വാഹന വകുപ്പ്. അനധികൃത രൂപമാറ്റം, സ്പീഡ് ഗവര്‍ണറിലെ കൃത്രിമം, അനധികൃതമായി ഹോണ്‍, ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഘടിപ്പിക്കല്‍ എന്നീ ക്രമക്കേടുകളാണു ഭൂരിഭാഗം ബസുകളിലും കണ്ടെത്തിയത്. കോഴിക്കോട് താമരശേരി, തിരുവനന്തപുരം മ്യൂസിയം ജംക്ഷന്‍, ഇടുക്കി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടന്നു.

Read Also: കോവിഡ്: യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിച്ച മഹാമാരി

അനധികൃതമായി ഹോണും ലൈറ്റും ഘടിപ്പിച്ചവയായിരുന്നു പരിശോധിച്ച വാഹനങ്ങളിലേറെയും. ആദ്യമായി നിയമലംഘനം പിടികൂടിയ വാഹനങ്ങള്‍ പിഴ മാത്രം ഒടുക്കിയാല്‍ മതിയാകും. വരും ദിവസങ്ങളിലും പരിശോധന തുടരും. രാത്രി പരിശോധനയും കര്‍ശനമാക്കും. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം 134 ബസുകള്‍ക്കെതിരെ മോട്ടര്‍ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button