Latest NewsKeralaNews

ഊട്ടിയിലേയ്ക്ക് വിനോദയാത്ര പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു

എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ടൂര്‍ പോകുന്നതിനു തൊട്ടുമുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

കൊച്ചി: ഊട്ടിയിലേയ്ക്ക് വിനോദയാത്ര പോകാനൊരുങ്ങിയ 4 ടൂറിസ്റ്റ് ബസുകള്‍ അവസാന നിമിഷത്തില്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. കൊച്ചിയിലാണ് സംഭവം. എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ടൂര്‍ പോകുന്നതിനു തൊട്ടുമുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

Read Also: എ​ട്ടാം ക്ലാ​സുകാരിയെ പീഡിപ്പിച്ചു: വി​മു​ക്ത​ഭ​ട​നാ​യ പി​താ​വി​ന് 23 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

ഊട്ടിയിലേക്ക്  പുറപ്പെടുന്നതിനു മുന്‍പ് ബസുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ബസിന്റെ ഫിറ്റ്‌നസ് രേഖകള്‍ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനല്‍കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് ടൂര്‍ നടത്താനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

അവസാന നിമിഷത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ടൂര്‍ പ്രതിസന്ധിയിലാക്കിയെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button