ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കേണ്ടതാണ്. എന്നാൽ, ഹെൽമറ്റ് ധരിച്ചത് കൊണ്ട് മാത്രം സുരക്ഷിതരാണെന്ന് കരുതാൻ സാധിക്കുകയില്ല. അപകട സമയങ്ങളിൽ പലപ്പോഴും ഹെൽമറ്റ് തലയിൽ നിന്ന് ഊരിത്തെറിച്ച് പോകുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹെൽമറ്റ് ധരിച്ചതിനുശേഷം ചിൻ സ്ട്രാപ്പ് ഉപയോഗിച്ച് തലയുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരുന്ന് നിർബന്ധമായും ഉറപ്പുവരുത്തണം.
ചിൻ സ്ട്രാപ്പ് അശ്രദ്ധമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഊഞ്ഞാലുപോലെ തൂങ്ങിക്കിടക്കുന്ന ചിൻ സ്ട്രാപ്പുകൾ സുരക്ഷിത ബോധമില്ലായ്മയാണ് കാണിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. യാത്രാവേളയിൽ ഇടയ്ക്കിടെ വാഹനം നിർത്തേണ്ടി വരുമ്പോൾ ഹെൽമെറ്റ് അഴിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് മിക്ക ആളുകളും ചിൻ സ്ട്രാപ്പ് അയഞ്ഞ രീതിയിൽ ഇടുന്നത്. ചിൻ സ്ട്രാപ്പ് ശരിയായ രീതിയിൽ തന്നെ ധരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്
ചിന്‍ സ്ട്രാപ്പ് മുഖ്യം. ഹെല്‍മറ്റ് ധരിച്ചിട്ടും അപകടസമയത്ത് അത് തലയില്‍ നിന്ന് ഊരി പോയ നിര്‍ഭാഗ്യവാന്‍മാരെ നമുക്ക് റോഡില്‍ കാണാം. ഹെല്‍മറ്റ് സുരക്ഷിതമായി തലയില്‍ ബന്ധിക്കണം. ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിന്‍ സ്ട്രാപ്പ് സുരക്ഷിത ബോധമില്ലായ്മ ആണ് കാണിക്കുന്നത്. ഇടയ്ക്കിടെ വാഹനം നിര്‍ത്തേണ്ടി വരുമ്പോള്‍ ഹെല്‍മറ്റ് അഴിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. അപകട സമയത്ത് ഹെല്‍മറ്റ് ആദ്യം തെറിച്ച് പോകും. ചിന്‍ സ്ട്രാപ്പ് ശരിയായി ധരിക്കുക. സുരക്ഷിതരായിരിക്കുക.
Post Your Comments