കാട്ടിക്കുളം: കെട്ടടങ്ങാതെ കാട്ടിക്കുളം മോട്ടോർവാഹനവകുപ്പ് ചെക്പോസ്റ്റിലെ കൈയാങ്കളിയും ‘കൈക്കൂലി’ വിവാദവും. കഴിഞ്ഞദിവസം ലോറിയിൽ ലോഡുമായെത്തിയ മലപ്പുറം സ്വദേശിയും ഉദ്യോഗസ്ഥരും തമ്മിലാണ് പ്രശ്നമുണ്ടായത്. അധികഭാരം കയറ്റിയെന്നപേരിലും വാഹനത്തിൽ അധികം ലൈറ്റ് ഘടിപ്പിച്ചെന്നപേരിലും 25,250 രൂപ പിഴയടയ്ക്കാൻ നിർദേശിച്ച് ഹനീഫയ്ക്കു മോട്ടോർവാഹനവകുപ്പ് നോട്ടീസ് നൽകി.
ഇത് പകപോക്കലിന്റെ ഭാഗമായാണ് എന്നാണ് ആരോപണം. ചൊവ്വാഴ്ച രാവിലെയാണ് മലപ്പുറം മേലാറ്റൂർ എടയത്തൂർ അമ്പാട്ടുഹൗസിൽ എ. മുഹമ്മദ് ഹനീഫയും (ഹനീഫ പാണ്ടിക്കാട്) മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. തനിക്കു തൊട്ടുമുന്നിൽ ചെക്പോസ്റ്റിൽ രേഖകൾ കാണിക്കാനായി പോയ ഡ്രൈവറിൽനിന്ന് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഇരുനൂറുരൂപ കൈക്കൂലിവാങ്ങിയത് മൊബൈലിൽ പകർത്താൻശ്രമിച്ച തന്നെ മർദിക്കുകയും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ഹനീഫയുടെ പരാതി.
ഹനീഫ തങ്ങളെയാണ് മർദിച്ചതെന്ന പരാതിയുമായി ഉദ്യോഗസ്ഥരും രംഗത്തെത്തി. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു തിരുനെല്ലി പോലീസ് ഹനീഫയുടെ പരാതിയിൽ ജോലിയിലുണ്ടായിരുന്ന എ.എം.വി.ഐ. പി. വിവേക് രാജ്, ഓഫീസ് അറ്റൻഡന്റ് പി. പ്രദീപ്‌കുമാർ എന്നിവരുടെപേരിലും കേസെടുത്തിട്ടുണ്ട്.
Post Your Comments