കൊടുങ്ങല്ലൂർ: വാഹന പരിശോധനക്കിടയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എടവിലങ്ങ് കാര പറാശ്ശേരി രമേഷിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ യുവാവിനെ പിടികൂടിയത്.
Read Also : കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും കഞ്ചാവുമായി പിടിയിൽ: പിടികൂടിയത് വാടക വീട്ടിൽ നിന്ന്
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹെൽമെറ്റ് വെക്കാതെ ഇരുചക്ര വാഹനം ഓടിച്ചുവന്ന രമേഷിനെ പൊലീസ് തടയുകയായിരുന്നു. തുടർന്ന്, വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെ പരിഭ്രാന്തനായി കാണപ്പെട്ടതാണ് സംശയത്തിനും കൂടുതൽ പരിശോധനക്കും ഇടയാക്കിയത്.
Read Also : യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: ഇരുട്ടിൽ തപ്പി പോലീസ്, പ്രതികളെ കുറിച്ച് വ്യക്തതയില്ല
തുടർന്ന്, ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments