Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ച് ‘വെടിക്കെട്ട്’ ടീം: വീഡിയോ

കൊച്ചി: സിനിമയുടെ ക്യാരക്ടർ പോസ്റ്ററിന് പകരം അണിയറപ്രവർത്തകരുടെ വിവരങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ച് സിനിമയുടെ അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിരിക്കുകയാണ് ‘വെടിക്കെട്ട്’ ടീം. ഇതൊരു പ്രൊമോഷൻ അല്ലെന്നും ആദരവാണെന്നുമുള്ള ആമുഖത്തോടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

കുറിപ്പിന്റെ പൂർണ്ണരൂപം;

ഇതൊരു പ്രൊമോഷൻ അല്ല…
ഇതൊരു ആദരവാണ്.. വെടിക്കെട്ട് എന്ന സിനിമക്ക് വേണ്ടി രാപ്പകൽ ചോര നീരാക്കി മരിച്ചു പണിയെടുത്ത… എല്ലാവർക്കും വേണ്ടിയുള്ള ഒരു ആദരവ്… പലപ്പോഴും സിനിമ ഇറങ്ങുമ്പോൾ ലോകം കാണാതെ പോകുന്ന ഇവരെ….

കോടിയേരി ബാലകൃഷ്ണന് ആശുപത്രിയിൽ നേരിട്ടെത്തി ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ഓർമപ്പെടുത്തുന്നത് ഇവർക്ക് വേണ്ടി മാത്രമല്ല… അവരുടെ കുടുംബത്തിന് വേണ്ടി കൂടിയാണ്… അത് കൊണ്ട് തന്നെ… വെടിക്കെട്ട് സിനിമയിൽ ഞങ്ങൾ ക്യാരക്ടർ പോസ്റ്റർ ഇറക്കുന്നില്ല. പകരം…, ഞങ്ങളെ ക്യാരക്ടറുകൾ ആകാൻ സഹായിച്ച ആളുകളെ നിങ്ങൾക്ക് മുന്നിൽ ഇതാ അഭിമാനത്തോടെ, നന്ദിയോടെ അവതരിപ്പിക്കുന്നു….

 

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന മേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button