വിവാഹശേഷം വരൻ വധുവിന്റെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്താറുണ്ട്. എന്നാൽ, ഇവിടെ പതിവിന് വിപരീതപരമായ മറ്റൊരു സംഭവം ഉണ്ടായിരിക്കുകയാണ്. വിവാഹശേഷം വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന വധുവിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
പരമ്പരാഗത ഇന്ത്യൻ ശൈലിയിൽ തന്നെ വിവാഹ വസ്ത്രം അണിഞ്ഞു വേദിയിലിരിക്കുന്ന വര നും വധുവുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. വിവാഹ ശേഷം വരൻ വധുവിന് സിന്ദൂരം തൊട്ട് നൽകി. ഇതിന് പിന്നാലെ സിന്ദൂരച്ചെപ്പ് വധുവിനു നേർക്ക് നീട്ടി തന്റെ നെറ്റിയിലും സിന്ദൂരം ചാർത്തി തരാൻ വരൻ തന്നെ ആവശ്യപ്പെട്ടു. ആദ്യം വധു ഒന്നമ്പരന്നെങ്കിലും പിന്നീട് വധു വരന് നെറ്റിയിൽ സിന്ദൂരമിട്ട് നൽകി.
വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പുതിയകാലത്ത് ലിംഗപരമായ വ്യത്യാസങ്ങൾ മറികടക്കുന്നതിൽ മനുഷ്യൻ എത്രത്തോളം പുരോഗതി കൈവരിച്ചു എന്നതിന്റെ ഉദാഹരണമായാണ് പലരും ഇതിനെ കാണുന്നത്. വിവാഹബന്ധത്തിൽ ഇരു വ്യക്തികളും ഒരേപോലെ പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ദൃശ്യങ്ങൾ കണ്ടെങ്കിലും കുറച്ചാളുകൾ മനസ്സിലാക്കുമെന്നാണ് ചിലർ പ്രതീക്ഷിക്കുന്നത്.
Post Your Comments