CinemaMollywoodLatest NewsKeralaNewsEntertainment

‘കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ, ഇന്ത്യയ്ക്ക് വേണ്ടി ചാവാനിറങ്ങിയ ഇസ്‌ലാമാണ് മൂസ’: പോസ്റ്റർ വൈറൽ

സുരേഷ് ​ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേം ഹൂ മൂസ’ തിയേറ്ററുകളിലെത്തി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ വൈറലാകുന്നു. ‘കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ, ഇന്ത്യയ്ക്ക് വേണ്ടി ചാവാനിറങ്ങിയ ഇസ്‌ലാമാണ് മൂസ’ എന്നെഴുതിയ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് അവതരിപ്പിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയ്‌ക്കൊപ്പം സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരന്‍, സലിംകുമാര്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശ്രിന്ദ, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അതേസമയം, ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സുരേഷ് ​ഗോപിയും ജോഷിയും ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് മികച്ചൊരു സിനിമയെയാണ് സമ്മാനിച്ചത്. പാപ്പന്റെ വിജയം സുരേഷ് ഗോപി മൂസയിലൂടെ ആവർത്തിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button