ഇസ്ലാമാബാദ്: പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്‍ രംഗത്ത് എത്തി. കാനഡ വാന്‍കൂവറിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണയുമായി രംഗത്ത് എത്തിയത്.
Read Also: യാത്രക്കാര്‍ക്കായി 5 ജി സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം
എന്‍ഐഎയുടെ റെയ്ഡിനെതിരെ പോപ്പുലര്‍ ഫ്രണ്ട് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ട്വീറ്റിനാണ് പാക് നയതന്ത്ര ഉദ്യാഗസ്ഥന്റെ പിന്തുണ.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പിഎഫ്ഐയ്ക്കെതിരെ വന്‍ തോതില്‍ അറസ്റ്റുകള്‍ നടക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തിനെതിരായ ജനാധിപത്യ പ്രതിഷേധത്തിനുള്ള അവകാശം തടയുന്നു. സേച്ഛാധിപത്യ വ്യവസ്ഥയില്‍ ഇത് തികച്ചും സ്വാഭാവികമാണ് എന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വീറ്റ്.
ഈ ട്വീറ്റിന് മനുഷ്യാവകാശ സംഘടനയേയും യുഎന്നിനേയും പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്താണ് പാക് ഉന്നത ഉദ്യോഗസ്ഥന്‍ പിന്തുണ നല്‍കിയത്. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര സംഘടനകളുടെ ശ്രദ്ധയില്‍ പെടുത്തി, പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ട്വീറ്റിനെ പിന്തുണച്ച് പാക് ഉദ്യോഗസ്ഥന്‍ രംഗത്ത് എത്തിയത്.
Post Your Comments