ബെംഗളൂരു: നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകള്‍ക്ക് വേണ്ടി മാത്രം 9.10 കോടി രൂപ അനധികൃതമായി സമാഹരിച്ചതിന്റെ തെളിവുകള്‍ എന്‍ഐഎ കണ്ടെത്തി. ബെംഗളൂരു, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും പിഎഫ്‌ഐയിലേക്ക് കടന്നുവന്ന യുവാക്കള്‍ക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ആയുധ പരിശീലനം നല്‍കിയതെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.
Read Also: ഹോട്ടലിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം: നാലു പേർക്ക് പൊള്ളലേറ്റു
യോഗങ്ങളുടെ മറവിലായിരുന്നു ആയുധപരിശീലനം. വെട്ടുകത്തിയും വാളും ഉപയോഗിച്ച് ആക്രമിക്കാന്‍ യുവാക്കളെ പഠിപ്പിച്ചു. പിഎഫ്‌ഐ നേതാക്കളും അംഗങ്ങളും ആക്രമിക്കപ്പെട്ടാല്‍ ഹിന്ദു നേതാക്കളെ ക്രൂരമായി കൊലപ്പെടുത്തി തിരിച്ചടിക്കാന്‍ പിഎഫ്‌ഐ ആഹ്വാനം ചെയ്തു.
ബെംഗളൂരു എന്‍ഐഎ പ്രത്യേക കോടതിയില്‍ ഏഴു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ടാണ് ദേശീയ അന്വേഷണ ഏജന്‍സി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആര്‍എസ്എസും ഹിന്ദു നേതാക്കളും തങ്ങളുടെ ശത്രുക്കളാണെന്നും 2047-ഓടെ ജനാധിപത്യ ഭരണത്തില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കണമെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഹ്വാനം.
Post Your Comments