Latest NewsNewsIndia

ഇന്ത്യയില്‍ രാജ്യവ്യാപകമായി ഐഎസ് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതി, എന്‍ഐഎ റെയ്ഡില്‍ 15 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, കര്‍ണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 15 പേര്‍ അറസ്റ്റില്‍. നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ് പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്.

Read Also: സിറോ മലബാര്‍ സഭാ പുതിയ അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കും, മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി മാര്‍പാപ്പ സ്വീകരിച്ചു

റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണവും ആയുധങ്ങളും ഡിജിറ്റല്‍ രേഖകളും കണ്ടെടുത്തു. പിടിച്ചെടുത്തവയുടെ കൂട്ടത്തില്‍ 51 ഹമാസിന്റെ പതാകയും കണ്ടെത്തി. പദ്ഘ-ബോരിവാലി കേന്ദ്രീകരിച്ചായിരുന്നു ഐഎസ് ബന്ധമുള്ള പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നത്.

രാജ്യത്തിന്റെ സമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ അറിയിച്ചു. മഹാരാഷ്ട്ര പോലീസിന്റെയും എടിഎസിന്റെയും സഹായത്തോടെയായിരുന്നു എന്‍ഐഎ പരിശോധന നടത്തിയത്. താനെയിലെ 9 ഇടങ്ങള്‍, പുനെയിലെ രണ്ട് ഇടങ്ങള്‍, താനെ റൂറല്‍ 31 ഇടങ്ങള്‍ എന്നിങ്ങനെയും ബെംഗളൂരുവില്‍ ഒരിടത്തുമാണ് എന്‍.ഐ.എ പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button