കശ്മീര്‍: തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ശ്രീനഗറില്‍ ഒന്‍പത് ഇടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ. കശ്മീരിലും ശ്രീനഗറിലുമായി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരേയും റെയ്ഡിന്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.
പൊലീസും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും റെയ്ഡില്‍ എന്‍ഐഎക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ശ്രീനഗറില്‍ തീവ്രവാദികളുമായി ബന്ധപ്പെട്ട് ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്.
കശ്മീരിലെ കൊക്കര്‍നാഗ് ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഒരു മാസത്തിന് ശേഷമാണ് തിരച്ചില്‍ നടക്കുന്നത്. ഈ കേസിലെ പ്രതികള്‍ ലഷ്കര്‍ ഇ ത്വയ്ബയുടെ വിഭാഗമായ ദി റെസിസ്റ്റന്റ് ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
തീവ്രവാദ സംഘടനകളില്‍ ചേരാന്‍ കശ്മീരി യുവാക്കളെ പ്രേരിപ്പിക്കുന്നത് ഉള്‍പ്പെടെ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെതിരെ നിരവധി തെളിവുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ട്വിറ്റര്‍, ടെലഗ്രാം, യൂട്യൂബ് ഉള്‍പ്പെടെ സമൂഹമാദ്ധ്യമങ്ങളുടെ സഹായത്തോടെയാണ് ഭീകരര്‍ ലക്ഷ്യം നടപ്പാക്കാന്‍ ശ്രമിച്ചത്. അനന്തനാഗ് മേഖലയിലും ഭീകരര്‍ തങ്ങളുടെ ശൃംഖല പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
Post Your Comments