ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് 5 ജി സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം. ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് 5ജി സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് 5ജി സേവനങ്ങള്‍ ആസ്വദിക്കാനാകും.
Read Also: ഒക്ടോബർ മുതൽ കാറുകളിൽ 6 എയർബാഗുകൾ നിർബന്ധമാക്കി കേന്ദ്രസർക്കാർ
5ജി സൗകര്യമുള്ള മൊബൈല്‍ ഫോണും സിം കാര്‍ഡും ഉള്ള യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ 3-ലെ ആഭ്യന്തര ഡിപ്പാര്‍ച്ചര്‍ പിയറിലും ഇന്റര്‍നാഷണല്‍ അറൈവല്‍ ബാഗേജ് ഏരിയയിലും ടി3 അറൈവലിനും മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയിലും അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി 5ജി സേവനം വിമാനത്താവളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് കൂടുതല്‍ ബാന്‍ഡ് വിഡ്ത്തും വേഗതയും ആവശ്യമായി വരുന്ന സാഹചരത്തിലാണ് 5ജി ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് നിലവിലെ വൈ ഫൈ സംവിധാനത്തെ അപേക്ഷിച്ച് 20 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും.
Post Your Comments