
ശാസ്താംകോട്ട: പെയിന്‍റ് പണിക്കിടെ പള്ളി കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ചാത്തന്നൂർ വിളപ്പുറം ലക്ഷ്മി വിഹാറിൽ മനോജ് (43) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പത്തോടെ പട്ടകടവ് സെന്‍റ് ആൻഡ് റൂസ് ദേവാലയത്തിൽ വെച്ചാണ് അപകടം നടന്നത്. ദേവാലയത്തിന്റെ മേൽക്കൂരയിൽ ജിബ്സം ബോർഡിന് പുട്ടി ഇടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Read Also : എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
മനോജ് ചവിട്ടി നിന്ന സ്റ്റാൻഡ് മറിഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മി, മക്കൾ: അശ്വിൻ, അർജുൻ.
Post Your Comments