തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ ജിതിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക.
അതേസമയം, കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന ജിതിനെ ഇന്നലെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്റില്‍ മടക്കിയത്. ജിതിനുമായി പല സ്ഥലങ്ങളില്‍ നടത്തിയ തെളിവെടുപ്പിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ നല്‍കിയിരുന്നു.
സംഭവ സമയം പ്രതി ധരിച്ചിരുന്ന ഷൂസ് ആറ്റിപ്രയിലെ വീട്ടില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍, നിര്‍ണ്ണായ തെളിവുകളായ ഡിയോ സ്‌കൂട്ടറും ടീ ഷര്‍ട്ടും കണ്ടെത്താനായിട്ടില്ല.
ആക്രമണത്തിനായി ഡിയോ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്, മറ്റ് രണ്ടു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണ്. ഇവരെ ഉടന്‍തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
Post Your Comments