
ന്യൂഡല്‍ഹി : കുരുത്തോല പ്രദക്ഷിണത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചതായി സേക്രഡ് ഹാര്‍ട്ട് ദേവാലയം. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് ദേവാലയവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം തീരുമാനിച്ചിരുന്നത്. അനുമതി നിഷേധിച്ചതോടെ പ്രദക്ഷിണം ചര്‍ച്ച് വളപ്പില്‍ മാത്രമായി നടത്തും. പ്രധാനമന്ത്രി ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദേവാലയമാണ് സേക്രഡ് ഹാര്‍ട്ട്.
Post Your Comments