ThiruvananthapuramMollywoodKeralaCinemaNattuvarthaNewsEntertainmentMovie Gossips

 ‘കമ്പം’: ചിത്രീകരണം ആരംഭിച്ചു

തിരുവനന്തപുരം: നവാഗതനായ സുധൻ രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കമ്പം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രശസ്തമായ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന ലളിതമായ പൂജാ ചടങ്ങോടെയായിരുന്നു തുടക്കം. പ്രശസ്ത സംവിധായകനായ തുളസീദാസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകനായ സജിത് ലാൽ തദവസരത്തിൽ ഫസ്റ്റ് ക്ലാപ് നൽകി. നിരവധി ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കുകൊണ്ടു.

നിരവധി കൗതുകങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായകനായ സുധൻ രാജ് പറഞ്ഞു. സംവിധായകരായ തുളസീദാസ്, ജിതിൻ ലാൽ, എന്നിവരും ബാദുഷ, മനു രാജ്,|ലഷ്മിദേവൻ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ബെൻ തിരുമല, ഡോ. ഉണ്ണികൃഷ്ണവർമ്മ എന്നിവരുടെ വരികൾക്ക് ഷാജി റോക്ക് വെൽ, ഡോ.വിമൽ കുമാർ കാളിപ്പുരയത്ത്, സുനിൽ പ്രഭാകർ എന്നിവർ ഈണം പകർന്നിരിക്കുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യുഎഇ: മാസ്‌ക് നിർബന്ധമല്ല

പ്രിയൻ ഛായാഗ്രഹണവും വിഷ്ണു വേണുഗോപാൽ, അയൂബ് എന്നിവർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സക്കീർ ഹുസൈൻ, കോസ്റ്റ്യം – ഡിസൈൻ – റാണാ പ്രതാപ്, മേക്കപ്പ് – ഒക്കൽദാമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടേർസ് – ഗിരീഷ് ആറ്റിങ്ങൽ, സനൂപ് സത്യൻ, അസോസിയേറ്റ് ഡയറക്ടേർസ് – രഞ്ജിത്ത് രാഘവൻ, അഖിലൻ, പ്രൊജക്റ്റ് ഡിസൈനേഴ്സ്, – ഉണ്ണിപേരൂർക്ക , എൽ.പി. സതീഷ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മുരളി പള്ളിച്ചൽ, പ്രൊഡക്ഷൻ കൺട്രോളർ- ജോയ് പേരൂർക്കട.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ബിന്ദു ഹരിദാസ്, ശരത് സുധൻ, ആനന്ദ് ശ്രീ,
സെൻസ് ലോഞ്ച് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സുധൻരാജ്, ലഷ്മിദേവൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു’

വാഴൂർ ജോസ്.
ഫോട്ടോ – അനുപള്ളിച്ചൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button