Latest NewsUAENewsInternationalGulf

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യുഎഇ: മാസ്‌ക് നിർബന്ധമല്ല

അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് യുഎഇ. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് യുഎഇ ഇളവുകൾ അനുവദിച്ചത്. രോഗം ബാധിച്ചവർ അഞ്ചു ദിവസത്തേയ്ക്ക് മാത്രം ഐസൊലേറ്റ് ചെയ്താൽ മതിയാകുമെന്നാണ് പുതിയ നിർദ്ദേശം. അടുത്തിടപഴകുന്നവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പിസിആർ പരിശോധന. അടച്ചിട്ട പൊതു ഇടങ്ങളിൽ എല്ലായിടത്തും മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ലെന്നും അധികൃതർ വ്യക്തമാക്കി.

Read Also: തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, നിരക്കുകൾ അറിയാം

അതേസമയം, ആശുപത്രികൾ, പൊതുയാത്രാസംവിധാനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് ധരിക്കണം. ആരാധനാലയങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതില്ല. സ്‌കൂളുകളിലും മാസ്‌ക് നിർബന്ധമില്ല. മിക്ക പൊതു സ്ഥലങ്ങളിലേയ്ക്കും ഫെഡറൽ സർക്കാർ വകുപ്പ് ഓഫീസുകളിലേയ്ക്കും പ്രവേശിക്കുന്നതിന് അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ് പ്രാബല്യത്തിൽ തുടരും.

Read Also: കുഞ്ഞുങ്ങളുടെ ശരീരത്ത് എണ്ണ തേക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button