തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായി ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ അഞ്ച് പ്രതികൾ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നേരത്തേ ഹാജരായിരുന്നെങ്കിലും എന്നാൽ, പ്രതികൾ കോടതിയിൽ കുറ്റം നിഷേധിച്ചിരുന്നു. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അന്ന് കോടതിയിൽ ഹാജരായിരുന്നില്ല.
കേസ് റദ്ദാക്കണമെന്ന സർക്കാർ ഹർജിയും പ്രതികളുടെ വിടുതൽ ഹർജിയും മേൽക്കോടതികൾ തള്ളിയിരുന്നു. ഇതോടെയാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.
Post Your Comments