തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ നേതാക്കന്മാരുടെ വീട്ടിൽ റെയ്ഡ് നടക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ ആക്രമണം. സംസ്ഥാനമൊട്ടുക്കും അക്രമികൾ അഴിഞ്ഞാടുമ്പോൾ ഹർത്താലിനെ നേരിടാൻ കനത്ത സുരക്ഷ ഒരുക്കി എന്ന് പറഞ്ഞ പോലീസ് കയ്യുംകെട്ടി നോക്കിനിന്നുവെന്നാണ് ആരോപണം.
ഇതുവരെ സംസ്ഥാന വ്യാപകമായി മുപ്പതോളം കെഎസ്ആർടിസി ബസുകൾ അക്രമികൾ തകർത്തതെന്നാണ് വിവരം. ജീവനക്കാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണ് വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എൻ.ഐ.എ: ‘ഓപ്പറേഷൻ മിഡ് നൈറ്റ്’ നടന്നത് അതീവരഹസ്യമായി
അതേസമയം, ഇന്ന് നടത്തുന്ന ഹർത്താൽ പോപ്പുലർ ഫ്രണ്ടിന് തിരിച്ചടിയാകുമെന്നാണ് സൂചന. ഹർത്താൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നിലെത്തും. പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തുന്നതിന് പ്രാഥമിക ഘട്ടം എന്ന നിലയിലാണ് റെയ്ഡുകളും അറസ്റ്റും നടന്നതെന്നാണ് ലഭ്യമായ വിവരം. അക്രമ സംഭവങ്ങളുടെ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലെത്തുന്നതോടെ ഈ നടപടിയ്ക്ക് വേഗം കൂടുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം, പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഎൻഎയുടെ റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഡാലോചന നടത്തിയെന്നും യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രോത്സാഹിപ്പിച്ചുവെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഹർത്താലിന്റെ മറവിൽ വ്യാപകമായി അക്രമങ്ങളും അരങ്ങേറുന്നത്. ഹർത്താലിനിടെ പ്രവർത്തകർ ബോംബ് ഉപയോഗിച്ചത് പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടികൾ ശക്തമാക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
ഒരു കോടിയോളം വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ
സംസ്ഥാന വ്യാപകമായി ഹർത്താലിന്റെ മറവിൽ ആക്രമണം നടക്കുമ്പോൾ പോലീസ് ഇടപെട്ടില്ല എന്ന് ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. സമാധാനപരമായി ഹർത്താൽ നടത്തുമെന്നാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ചാനൽ ചർച്ചകളിൽ പ്രഖ്യാപിച്ചത്. എന്നാൽ അതിനു തികച്ചും വിപരീതമായി രാവിലെ മുതൽ വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് സസ്ഥാനത്ത് ഒട്ടാകെ അരങ്ങേറിയത്. തൃശൂരിൽ രോഗിയുമായി പോയ ആംബുലൻസ് ആക്രമിക്കപ്പെട്ടതും കെഎസ്ആർടിസിയുടെ മുപ്പതോളം ബസുകൾ എറിഞ്ഞു തകർത്തതും പോപ്പുലർ ഫ്രണ്ടിന് കനത്ത തിരിച്ചടിയാകും.
അതേസമയം, ഹർത്താലിനെതിരെ കനത്ത ജനവികാരമാണ് ഉയരുന്നത്. പലയിടങ്ങളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നാട്ടുകാരുമായി സംഘർഷം ഉണ്ടായി. പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താന്‍ അനുകൂലികളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു. നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
Post Your Comments